മോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയും ഇന്ന് ബഹിരാകാശത്തേക്ക്

ഈ വര്‍ഷത്തെ ആദ്യ പിഎസ്‌എല്‍വി വിക്ഷേപണം ഇന്ന് 

ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമായ ഇസ്റോയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പിഎസ്‌എല്‍വി വിക്ഷേപണം ഞായറാഴ്ച നടക്കും. ഫെബ്രുവരി 28 ന് വിക്ഷേപിക്കുന്ന പി‌എസ്‌എല്‍‌വി-സി 51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി‌എസ്‌എല്‍‌വി-സി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലില്‍ നിന്നുള്ള ആമസോണിയ -1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയില്‍ നിന്ന് ഞായറാഴ്ച രാവില 10.24 നാണ് വിക്ഷേപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തിലെ ശ്രദ്ധേയമായ ചില വശങ്ങള്‍. മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. ഇതെല്ലാം സതീഷ് ധവാന്‍ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ (ഇസ്‌റോ) ചെയര്‍പേഴ്‌സണ്‍ ഡോ. കെ. ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍. ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും. ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ-പവര്‍ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.

spot_img

Related Articles

Latest news