‘ഇന്ത്യ ഉത്സവ് 2023’ആഘോഷത്തോടനുബന്ധിച്ച്‌ പഴയിടം മോഹനന്‍ നമ്ബൂതിരി ദോഹയിലെത്തുന്നു.

ദോഹ: സെലിബ്രിറ്റി ഷെഫും പാചക വിദഗ്ധനുമായ പഴയിടം മോഹനന്‍ നമ്ബൂതിരി ദോഹയിലെത്തുന്നു. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പഴയിടം ചൊവ്വാഴ്ച ഖത്തറിലെത്തുന്നത്.മേഖലയില്‍ ലുലു ഗ്രൂപ് ആതിഥ്യം വഹിക്കുന്ന ‘ഇന്ത്യ ഉത്സവ് 2023’ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഫെബ്രുവരി മൂന്നിന് ലുലുവിന്റെ ഷോപ്പര്‍മാര്‍ക്കുള്ള സദ്യയും മറ്റ് പരമ്ബരാഗത വിഭവങ്ങളും അദ്ദേഹം തയാറാക്കും.

ചോറ്, സാമ്ബാര്‍, അവിയല്‍, തോരന്‍, രസം, കാളന്‍, ഓലന്‍, കിച്ചടി, പച്ചടി, എരിശ്ശേരി, പരിപ്പുകറി, കൂട്ടുകറി, പാലട പായസം, പരിപ്പ് പ്രഥമന്‍ പായസം, ഇഞ്ചിപ്പുളി, നാരങ്ങ അച്ചാര്‍, കൊണ്ടാട്ടം, ശര്‍ക്കര വരട്ടി, വാഴപ്പഴം ഉപ്പിലിട്ടത്, വാഴപ്പഴം തുടങ്ങി 22 വിഭവങ്ങള്‍ അടങ്ങിയ സദ്യയാണ് വാഴയിലയില്‍ വിളമ്ബുക.

ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങിനാവശ്യമായ ക്രമീകരണം സ്‌റ്റോറുകളിലും ഓണ്‍ലൈനിലും ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ഇന്‍-സ്റ്റോര്‍/ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഫെബ്രുവരി രണ്ടിന് രാത്രി ഏഴുവരെ ലഭ്യമാകും ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചുവരെ നീളും.

spot_img

Related Articles

Latest news