ബഡ്ജറ്റില്‍ രണ്ട് ലക്ഷം കോടി രൂപയുടെ വമ്ബന്‍ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലടക്കം ഭക്ഷ്യക്ഷാമം രൂക്ഷമാകവേ, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആശ്വാസമായി സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര തീരുമാനം.

ഇന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന യൂണിയന്‍ ബഡ്ജറ്റിലാണ് വമ്ബന്‍ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി രാജ്യത്തെ 81 കോടിയാളുകള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.ഇതിനായി
രണ്ട് ലക്ഷം കോടി രൂപയാണ് നീക്കി വയ്ക്കുന്നത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

‘അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളര്‍ച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്ബദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയര്‍ത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്ബദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. ഏഴ് ഭാഗങ്ങളായാണ് ഇത്തവണ ബഡ്ജറ്റിനെ തരംതിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും’ ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:

1. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

2. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ യുവാക്കള്‍ക്ക് മുന്‍ഗണന, സാമ്ബത്തിക സുസ്ഥിരത ഉറപ്പാക്കല്‍ , സാമ്ബത്തിക വളര്‍ച്ചയും തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്നീ മൂന്ന് ഘടകങ്ങള്‍ക്ക് ഊന്നല്‍.

3. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ 2,516 കോടി.

4. 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു.

5. 157 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കും.

6. 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്.

7. കാര്‍ഷിക വായ്പ 20 ലക്ഷം കോടി.

8. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ.

9. 2027ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച്‌ നീക്കും.

10. മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി.

11. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും.

12. റെയില്‍വേയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വിഹിതം 2.40 ലക്ഷം കോടി.

spot_img

Related Articles

Latest news