സംസ്ഥാനത്ത് ഒരാൾക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്കു കൂടി വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രോ​ഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കൊല്ലത്താണ് രാജ്യത്തെ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വാനര വസൂരി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിമാനത്താവളങ്ങളിൽ ആരോ​ഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്

spot_img

Related Articles

Latest news