വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും നിരീക്ഷണം കർശനമാക്കാൻ നിർദേശമുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നത് വിലക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാനന്തവാടിയിലെ ഒരു ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്ത സാഹചര്യത്തിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് രോഗം സ്ഥിരീകരിച്ചത്

spot_img

Related Articles

Latest news