“ഓർമ്മച്ചെപ്പ് -79” സംഗമം

മുക്കം: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിൻറെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി 44 വർഷങ്ങൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികൾ ഇന്നലകളെ
ഒരിക്കൽ കൂടി ചേർത്ത് പിടിച്ച് കൊട്ടും പാട്ടുമായി വീണ്ടും ഒത്തുകൂടി.
മുക്കം ഹയർ സെക്കൻഡറി സ്കൂളിലെ
79 എസ് എസ് എൽ സി ബാച്ച്
പൂർവ്വ വിദ്യാർത്ഥികളാണ് അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടത്തിയ
വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത്.
“ഓർമ്മച്ചെപ്പ് -79” എന്ന പേരിലാണ്
സംഗമം സംഘടിപ്പിച്ചത്.
പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടിയപ്പോൾ പലർക്കും തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.മക്കളെയും പങ്കാളിയെയും കൂട്ടിയാണ് ചിലർ എത്തിയത്.
ഓർമ്മകൾ അയവിറക്കി അനുഭങ്ങളും വിശേഷങ്ങളും പങ്കുവെച്ചും കളിയും ചിരിയും തമാശയുമായി അവർ ഒരുദിവസം ചെലവിട്ടു. പഴയകാല മിഠായികളും ഉപ്പിലിട്ടതും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
സംഗമം സ്ക്കൂൾ പ്രധാനധ്യാപകൻ മനോജൻ ചെറിയ മഠത്തിൽ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പ്രസിഡൻ്റ് പി.കെ.സി. മുഹമ്മദ് അധ്യക്ഷനായി. ചടങ്ങിൽ മൺമറഞ്ഞു പോയ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ചു. സ്കൂളിലെ പഴയകാല അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കെ.പി.അപ്പുക്കുട്ടി, കെ.നാരായണൻ നമ്പൂതിരി ,എം ഉണ്ണി കുറുപ്പ് ,വിജയമ്മ, അബ്ദുള്ള, ഔസേപ്പ് മാമ്പറ്റ, കുഞ്ഞായിൻ, കൊറ്റങ്ങൽ തങ്കമണി, സത്യഭാമ, സുശീല എന്നീ അധ്യാപകരെയാണ് ആദരിച്ചത്.വി.പി. ബാബു, എം.ഉണ്ണികൃഷ്ണൻ, എം ജയരാജൻ, കെ. നിഷാത്ത്, എം.ശശി, കരീം മാമ്പറ്റ, രാജൻ കുടുക്കേങ്ങൽ, യു.കെ.ശശിധരൻ, പി.ശിവദാസൻ, കെ.മുകേഷ്, ഇ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news