സ്വീകരണം നൽകി

റിയാദ് : മുസ്ലിം ലീഗ് മഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കണ്ണിയൻ അബൂബക്കറിന് റിയാദ് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

ബത്തയിലെ അപ്പോളോ ഡിമോറോ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മതേതര ചേരിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കെ.എം.സി.സി പോലുള്ള സംഘടനകൾക്കും പ്രവാസ ലോകത്തിനും വലിയ ദൗത്യങ്ങൾ നിർവ്വഹിക്കാൻ കഴിയുമെന്നും അതിനായി മുന്നിട്ടിറങ്ങണമെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബാബു നെല്ലിക്കുത്ത്, മുഹമ്മദലി ഏപ്പിക്കാട്, റഫീഖ് പുല്ലൂർ, ഉസ്മാനലി പാലത്തിങ്ങൽ, സത്താർ താമരത്ത്, അസീസ് വെങ്കിട്ട, ഷുഹൈബ് പനങ്ങാങ്ങര, സലാം താമരശ്ശേരി, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news