ഓട്ടിസം മാസാചരണത്തോട് അനുബന്ധിച്ച് ഓട്ടിസം ബോധവത്ക്കരണ റാലിയും, ഫുട്ബോൾ മാച്ചും.

കുന്ദമംഗലം: ഓട്ടിസം മാസാചരണത്തോട് അനുബന്ധിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും മാവൂർ ബി ആർ സി യും സംയുക്തമായി
ഓട്ടിസം ബോധവത്ക്കരണ റാലിയും ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ മാച്ചും സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി റാലിയും ഫുട്ബോൾ മാച്ചും ഉൽഘാടനം ചെയ്തു . മാവൂർ ബി ആർ സിയിലെ ബി പി സി, ജോസഫ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷറഫുദ്ദീൻ , പെരിങ്ങൊളം ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇന്ദു എൻ , എസ് എം സി ചെയർമാൻ ശബരി മുണ്ടക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വളൻ്റിയർ ലീഡർ അമാൻ അഹമ്മദ് പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്പെഷ്യൽ എഡ്യുകേറ്റർ സമീന പി ചടങ്ങിന് നന്ദി പറഞ്ഞു. റാലിക്ക് ശേഷം എൻ എസ് എസ് വളണ്ടിയർമാരും ഭിന്നശേഷി വിദ്യാർത്ഥികളും സംയുക്ത ടീമായി പൂവാട്ടുപറമ്പ് ടർഫിൽ ഫുട്ബോൾ മത്സരം നടന്നു. ഭിന്നശേഷി വിദ്യാർത്ഥികൾ, എൻ എസ് എസ് വളൻ്റിയർമാർ, രക്ഷിതാക്കൾ , നാട്ടുകാർ, ബി ആർ സി പ്രവർത്തകരായ സ്പെഷ്യൽ എഡുകേറ്റർമാർ, സി ആർ സി സി കോർഡിനേറ്റർമാർ സ്പെഷ്യലിസ്റ്റ് അധ്യാപകനായ പ്രജീഷ് മുതലായവർ പരിപാടിയിൽ പങ്കെടുത്തു.

spot_img

Related Articles

Latest news