കലാകാരിയും,സാമൂഹിക പ്രവർത്തകയുമായ ശോഭ മുരളീധരന്റെ നിര്യാണത്തിൽ റിഫ അനുശോചനം രേഖപെടുത്തി.

റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (RIFA) സ്ഥാപക നേതാവും റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകനുമായ അഡ്വ: ആർ.മുരളീധരന്റെ സഹധർമ്മിണി ശോഭ മുരളീധരൻ്റെ വിയോഗത്തിൽ റിഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഭർത്താവായ മുരളീധരനോടൊപ്പം നിശബ്ദയായി റിയാദിലെ പൊതുവേദികളിൽ നിറഞ്ഞുനിന്ന് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴചവച്ചു കൊണ്ട് ഇടം നേടിയ ശോഭ മുരളീധരൻ, വ്യക്തിത്വ മികവുകൊണ്ട് റിയാദിലെ പൊതുസമൂഹത്തിന് എന്നും ഒരു മാതൃകയായിരുന്നു. റിയാദിന്റെ വാനമ്പാടി എന്ന് സ്നേഹ സൗഹൃദ സദസുകളിൽ അറിയപ്പെട്ടിരുന്ന ശോഭ മുരളീധരൻ ഒരു മികച്ച ഗായിക കൂടിയായിരുന്നു.
റിഫയെ പ്രധിനിധീകരിച്ച് അലോഷ്യസ്സ് സംസ്കാര ചടങ്ങിൽ അന്ത്യോപചാരം അർപ്പിച്ച് റീത്തു സമർപ്പിച്ചു.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം മുരളീധരൻ്റെ പ്രിയ
പത്നിയുടെ വേർപാടിലുള്ള അനുശോചനവും റിഫ രേഖപെടുത്തി.

spot_img

Related Articles

Latest news