നീർനായ്ക്കളുടെ ആക്രമണത്തിൽ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനും മറ്റും ഇറങ്ങുന്നവരെയും പുഴയോര നിവാസികൾക്കും നേരേ നീർനായ്ക്കളുടെ ആക്രമണം. നീർനായ്ക്കളെ കൂട്ടത്തോടെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത ആവശ്യപ്പെട്ടു.

നീർനായ്ക്കളുടെ ആക്രമണത്തിൽ പുഴയിലിറങ്ങുന്നവർന്ന് പരിക്ക് ഉണ്ടായ സാഹചര്യത്തിൽ അടിയന്തിര നടപടികൾ
വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കണം. ദിനം പ്രതി പുഴയെ ആശ്രയിക്കുന്ന ജനങ്ങളോട് പുഴയിൽ ഇറങ്ങരുത് എന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

spot_img

Related Articles

Latest news