ചെന്നൈ : സൺറൈസേഴ്സിനെ 13 റൺസിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് 137 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്ടൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസ് അടിച്ചെടുത്തെങ്കിലും മദ്ധ്യ നിര തകർന്നത് സൺറൈസേഴ്സിന് തിരിച്ചടിയായി. ക്യാപ്ടൻ വാർണർ റണ്ണൗട്ടായത് കളിയുടെ ഗതി തിരിക്കുകയും ചെയ്തു.
ഉജ്ജ്വല ഫീൽഡിംഗ് നടത്തിയ മുംബൈ രണ്ട് മുൻനിര ബാറ്റ്സ്മാന്മാരെ റണ്ണൗട്ടാക്കി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു .