പശ്ചിമബംഗാള്‍ അഞ്ചാംഘട്ടം: 78 ശതമാനം പോളിങ്

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ 78 ശതമാനം പോളിങ്. 45 മണ്ഡലങ്ങളാണ് ഇന്നലെ ജനവിധി രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ 5.6 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

നാദിയ, 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലകളിലായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവയ്പ്പില്‍ കുച്ച്ബിഹാറില്‍ നാല് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമാക്കിയിരുന്നു.

ആറാം ഘട്ട വോട്ടെടുപ്പ് 22 ന് നടക്കും.

spot_img

Related Articles

Latest news