മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കുള്ള സന്ദേശം – ശശി തരൂര്‍

കോഴിക്കോട്:  കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കി നേമത്ത് കെ മുരളീധരന്‍ വിജയിക്കുമെന്ന് ശശി തരൂര്‍ എംപി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുരളീധരന്‍ മന്ത്രിയാകുമെന്നും അടുത്ത 12 ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമാണെന്നും തരൂര്‍ വ്യക്തമാക്കി.

മുരളീധരന്റെ വ്യക്തിത്വവും പ്രവര്‍ത്തന പരിചയവും നേമത്ത് ഗുണം ചെയ്യുമെന്നും മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കുള്ള സന്ദേശമാണ്. നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും ശശി തരൂര്‍ പറഞ്ഞു.

spot_img

Related Articles

Latest news