വെളിച്ചം ഖുര്‍ആന്‍ ലേര്‍ണിങ് സ്‌കൂള്‍ സൗദി ദേശീയ സംഗമം ഇന്ന്; കൈതപ്രം ഉദ്ഘാടനം ചെയ്യും

ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയതലത്തില്‍ നടത്തി വരുന്ന വെളിച്ചം, ക്യു എല്‍ എസ് (ഖുര്‍ആന്‍ ലേര്‍ണിങ് സ്‌കൂള്‍) പഠിതാക്കളുടെ ദേശിയ സംഗമം ഇന്ന് മാര്‍ച്ച്‌ 26 വെള്ളിയാഴ്ച അരങ്ങേറുമെന്ന് സംഘാടക സമിതി അറിയിച്ചു. സംഗീത – സാഹിത്യ രംഗത്തെ പ്രതിഭ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗമം ഉദ്ഘാടനം നിര്‍വഹിക്കും. സൗദി സമയം ഉച്ചക്ക് 2 ന് (ഇന്ത്യന്‍ സമയം 4 :30) ആരംഭിക്കുന്ന പരിപാടി സൂം ആപ്ലിക്കേഷനിലൂടെയായിരിക്കും.

ദേശീയ സംഗമത്തില്‍ കെ എന്‍ സുലൈമാന്‍ മദനി, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്ല തിരൂര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടാം ഘട്ട വെളിച്ചം സൗദി ഓണ്‍ലൈന്‍ മത്സര പരീക്ഷയുടെ വിജയികളെ സംഗമത്തില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 978 3153 ല്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

spot_img

Related Articles

Latest news