തിരുവനന്തപുരം: സംഗീത സംവിധായകന് മുരളി സിതാര(65)യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
അകത്ത് നിന്നും പൂട്ടിയ മുറി തുറക്കാതെ വന്നപ്പോള്‍ മകന് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്ബോസറായിരുന്നു മുരളി. 1987ലെ തീക്കാറ്റ് എന്ന സിനിമയിലെ ഗാനത്തിന് ഈണം നല്‍കിക്കൊണ്ടാണ് മുരളി സിനിമമേഖലയില്‍ എത്തിയത്. തുടര്‍ന്ന് ഒരുപിടി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു. 1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിലെത്തി.