മഷ്റൂം ( കൂൺ ) ബിരിയാണി

തികച്ചും ആരോഗ്യകരമായ ഒരു ബിരിയാണിയാണ് വേണ്ടതെങ്കിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് മഷ്റൂം ( കൂൺ ) ബിരിയാണി, വെജിറ്റേറിയൻസിന് പ്രത്യേകിച്ചും.

ആവശ്യമായ സാധനങ്ങൾ :

കൂണ്‍ – 250 ഗ്രാം

ബസുമതി അല്ലെങ്കിൽ ജീരകശാല അരി – ഒരു കപ്പ്

സവാള – രണ്ടോ മൂന്നോ എണ്ണം

തക്കാളി – രണ്ടോ മൂന്നോ എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാൽ ടീ സ്പൂണ്‍

മുളകുപൊടി – അര ടീ സ്പൂണ്‍ പെരുംജീരകപ്പൊടി – അര ടീ സ്പൂണ്‍

ഗരം മസാല – അര ടീ സ്പൂണ്‍

മല്ലിയില, ഉപ്പ്, നെയ്യ്, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്

പാകം ചെയ്യേണ്ട വിധം :

അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് പരുവത്തില്‍ വേവിച്ചെടുക്കുക. മഷ്റൂം കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ് ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാലപ്പൊടി ചേര്‍ത്ത് വേവിച്ചെടുക്കുക. വേവ് അധികമാകാതെ ശ്രദ്ധിക്കുക. ചൂടായ ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളിയിട്ട് വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ചോറില്‍ കൂണ്‍മസാല ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കുക.

തയ്യാറാക്കിയത് : ഷീബാ ബഷീർ

 

spot_img

Related Articles

Latest news