സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല :പി കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാട്.

സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഗവണ്‍മെന്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി തീരുമാനിച്ചാല്‍ പങ്കെടുക്കാം, ഇല്ലെങ്കില്‍ പങ്കെടുക്കില്ല. കല്ലിടല്‍ ഒരുപാട് ആളുകള്‍ക്ക് വിഷമം ഉണ്ടാക്കുന്നു എന്നത് വസ്തതുതയാണ്. അപ്പോള്‍ റംസാന്‍ മാസത്തില്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ ആലോചിക്കേണ്ട കാര്യമാണ്’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഇന്ന് നടക്കുന്ന ഒന്നാം വാര്‍ഷിക ചടങ്ങ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പങ്കെടുക്കില്ല. കണ്ണൂരില്‍ വൈകീട്ട് നടക്കുന്ന പരിപാടിയില്‍ വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സില്‍വര്‍ലൈനില്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് യുക്തിയനുസരിച്ച്‌ തീരുമാനമെടുക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.

Mediawings:

spot_img

Related Articles

Latest news