കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ഹോം ഡെലിവറിക്ക് എത്തിയ കെട്ടിടത്തിൽ വെച്ച്

കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം. തിരൂർ ചമ്രവട്ടം സ്വദേശി ഷാഫി ആണ് മരണപ്പെട്ടത്. മംഗഫിലെ ബ്ലോക്ക്‌ 4 ലെ ബക്കാല ജീവനക്കാരനാണ് ഇദ്ദേഹം. അപകടം സംഭവിച്ച കെട്ടിടത്തില്‍ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു.

ഇദ്ദേഹം കയറിയ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്‌. അഗ്നി രക്ഷാസേന എത്തി മയ്യിത്ത് പുറത്തെടുത്ത്‌ ഫോറന്‍സിക്‌ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

spot_img

Related Articles

Latest news