യാങ്കോൺ: പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ മ്യാൻമർ പോലീസ് വെടിയുതിർത്തതായി റിപ്പോർട്ട്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മൗലാംയിനിലെ യൂണിവേഴ്സിറ്റി കാന്പസിനു പുറത്ത് സമ്മേളിച്ച വിദ്യാർഥികളെ പിരിച്ചുവിടാനുള്ള ശ്രമമാണു വെടിവയ്പിൽ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥികളുടെ പ്രതിഷേധം സമാധാനപരമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. വെടിവയ്പിൽ ആളപായമോ പരിക്കോ സംഭവിച്ചതായി വ്യക്തമല്ല.അതേസമയം നായ്പിഡോ, യാങ്കോൺ, മാണ്ഡലേ നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധ പ്രകടനങ്ങൾ തുടർന്നു.