കണ്ണൂർ പടന്നോട്ട് യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു

വാഹനം കണ്ടെത്തുന്നതിന് ചക്കരക്കൽ പോലിസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: മുണ്ടേരി പടന്നോട്ട് വഴിയാത്രക്കാരനായ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മൗവഞ്ചേരി ബാങ്ക് മുണ്ടേരിമൊട്ട ബ്രാഞ്ച് ബിൽകലക്ടർ എടക്കണബേത്ത് ഹൗസിൽ.എം ഷമൽ (26) ആണ് മരിച്ചത്. ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച ഉടനെ നിർത്താതെ പോയ വാഹനത്തെ കുറിച്ച് ചക്കരക്കൽ പോലിസ് അന്വേഷണം ആരംഭിച്ചു. യുവി രമേശിന്റെയും ശോഭയുടെയും മകനാണ്. സഹോദരൻ : ശരത്ത്.

spot_img

Related Articles

Latest news