കൊച്ചി: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം നീതിയുക്തമാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. ഏറെ നാളത്തെ നാടാര്‍ സമുദായത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടത് സ്വാഗതാര്‍ഹമാണ്.
ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കും എസ്ഐയുസി വിഭാഗങ്ങള്‍ക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്.ഇതോടെ ക്രൈസ്തവസഭകളിലും മറ്റു മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒബിസി സംവരണം ലഭിക്കും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അര്‍ഹമായ സംവരണാനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.