റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന നന്മോത്സവം 2024 നാളെ (ജനുവരി 12 വെള്ളിയാഴ്ച) റിയാദിൽ അരങ്ങേറും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ചടങ്ങിൽ ഈ വർഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവൂരിന് സമ്മാനിക്കും. റിയാദ് എക്സിറ്റ് 30 ഷേക്ക് ജാബിർ റോഡിലെ സമർ ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.