റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ വിവിധ പരിപാടികളോടെ ഓണാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. സെപ്തംബർ 9 വെള്ളിയാഴ്ച എക്സിറ്റ് 18 ലെ ഹൈഫ ഇസ്തിറാഹയിലായിരുന്നു പരിപാടികൾ. ഉറിയടി, വടംവലി, കസേരകളി തുടങ്ങിയ നാടൻ കലാ കായിക മത്സരങ്ങൾ പ്രവാസികൾക്ക് ഓണത്തിന്റെ ഗൃഹാതുര ഓർമ്മകൾ സമ്മാനിക്കുന്നതായിരുന്നു.
വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം, അത്തപ്പൂക്കളവും മാവേലിയും കുട്ടികളിലും മുതിർന്നവരിലും ആവേശമുണർത്തി. നന്മ വൈസ് പ്രസിഡന്റ് യാസർ പണിക്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം നന്മ രക്ഷാധികാരി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.
നന്മ കുടുംബാംഗങ്ങളിൽ നിന്നും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അൻസൽ നജീം (10-ാം തരം) നവാൽ നബീസു, അസ്‌ലീം സലീം (12-ാം തരം) എന്നീ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ജനറൽ സെക്രട്ടറി ഷാജഹാൻ, ജീവകാരുണ്യ കൺവീനർ റിയാസ് സുബൈർ, ജോയിന്റ് സെക്രട്ടറി ഷെമീർ കുനിയത്ത് എന്നിവർ നിർവഹിച്ചു. മാവേലിയ്ക്കുള്ള ഉപഹാരം നന്മ നിർവാഹക സമിതിയംഗം സഞ്ജീവ് സുകുമാരൻ സമർപ്പിച്ചു.
പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ഐ കരുനാഗപ്പള്ളി, കോർഡിനേറ്റർ അഖിനാസ് എം കരുനാഗപ്പള്ളി, മുസ്തഫ, സുനീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജാനിസ് അവതാരകനായിരുന്നു. പ്രോഗ്രാം കൺവീനർ നിയാസ് തഴവ സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് അഷ്റഫ് മുണ്ടയിൽ, സുൾഫിക്കർ കിഴക്കടത്ത്, നൗഫൽ നൂറുദ്ദീൻ, സലീം കാരൂർ, നൗഫൽ തുരുത്തിയിൽ , റിയാസ് വഹാബ്, അൻവർ ഇടപ്പള്ളിക്കോട്ട തുടങ്ങിയവർ സമ്മാന ദാനം നിർവഹിച്ചു. ആഘോഷങ്ങൾക്ക് നവാസ് ലത്തീഫ്, ഫഹദ്, ഷെമീർ കിണറുവിള, നൗഷാദ് കോട്ടടിയിൽ, സക്കീർ വവ്വാക്കാവ്, ഷെഹൻഷാ, സജീവ് ചിറ്റുമൂല, അമീർഷാ, ഷംനാദ്, നുജൂം മനയത്ത്, നിസാം ഓച്ചിറ, മുജീബ് ആദിനാട്, സമ, റഫീക്ക്, അദീബ് തുടങ്ങിയവർ നേതൃത്വം നൽകി.