ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെയിംസ് ഓസ്റ്റിൻ. പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള പരസ്പര താത്പര്യം, തന്ത്ര പ്രധാനമായ പങ്കാളിത്തം, സഹകരണം എന്നിവ കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് ഓസ്റ്റിൻ ഇന്ത്യയിൽ എത്തിയത്.ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും, അമേരിക്കയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും അറിയിച്ചു.