വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായി

ഇന്ത്യയുൽപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും പ്രവര്‍ത്തനരഹിതമായതായി ചില ഉപയോക്താക്കള്‍ പറയുന്നു. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.

അരമണിക്കൂറോളം തടസ്സപ്പെട്ടതായി ആണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നും വാട്സ്ആപ്പ്,ഇൻസ്റ്റാഗ്രാം,മെസഞ്ചർ എന്നിവ തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം 11 മണി മുതലാണ് പ്രശ്‌നം അനുഭവപ്പെട്ടത്. 11:40 ഓടെ പ്രശ്നം പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.

spot_img

Related Articles

Latest news