ഒൻപതു രസങ്ങൾ ആധാരമാക്കി മണിരത്നം ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ സമ്മർ 92 ആഗസ്ത് ആറിന് നെറ്റ്ഫ്ലിക്‌സിൽ റിലീസായി. ഇതിൽ പ്രിയദർശൻ ഹാസ്യത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തെ കുറിച്ച് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
നവരസയിലെ നർമം വെറുപ്പുളവാക്കുന്നതും നിർവികാരവുമാണെന്നാണ് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തത്. ജാതീയതയും ബോഡി ഷൈമിങ്ങിനും അപ്പുറം ഹാസ്യം ഒന്നും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ രസങ്ങളെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാർത്തിക് നരേൻ എന്നിവരാണ് ചിത്രങ്ങൾ ഒരുക്കുന്നത്.
സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.