നവോദയ 2023 മെംബർഷിപ്പ്‌ ക്യാമ്പയിന് ഉജ്വല തുടക്കം

സൗദിഅറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദിയുടെ 2023 വർഷത്തെ അംഗത്വവിതരണ ക്യാമ്പയിൻ കേന്ദ്രതല ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ലോക കേരള സഭാംഗവുമായ ആൽബിൻ ജോസഫ് നിർവ്വഹിച്ചു. പ്രവാസ ലോകത്തെ തന്നെ വലിയ സംഘടനയായ നവോദയ ചെയ്തു വരുന്ന സാമൂഹ്യക്ഷേമ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്കപ്പുറം പ്രവാസ മേഖലയിൽ മാറുന്ന കാലത്തിനും-സാധ്യതക്കനുസരിച്ചുമുള്ള പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ നവോദയക്ക്‌ കഴിയണമെന്ന് ഉദ്ഘാടക പ്രസംഗത്തിൽ പറഞ്ഞു. ആദ്യമെംബർഷിപ്പ്‌ മുജീബ്‌ പാറമേലിനും, കുടുംബവേദിയുടെ ആദ്യമെംബർഷിപ്പ്‌ ഷാജി ഹസ്സൻ, നാജിയ കുടുംബത്തിനും നൽകികൊണ്ട്‌ അദ്ദേഹം നിർവ്വഹിച്ചു. നവോദയ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പത്തിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വാഗതം പറഞ്ഞു.

നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ 2023-ലെ നവോദയയുടെ കലണ്ടർ ലോക കേരള സഭാഗം സുനിൽ മുഹമ്മദിനു നൽകി പ്രാകാശനം ചെയ്തു. മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി പ്രദീപ് കൊട്ടിയം, കേന്ദ്രകുടുംബ വേദി പ്രസിഡണ്ട് നന്ദിനി മോഹൻ, ലോകകേരള സഭാംഗം സുനിൽ മുഹമ്മദ് എന്നിവർ ആശംസ പറഞ്ഞു. കേന്ദ്ര ട്രഷറർ കൃഷ്ണ കുമാർ ചവറ നന്ദി പറഞ്ഞു

കിഴക്കൻ പ്രവശ്യയിലെ മുഴുവൻ മലയാളികൾക്കും അംഗമാകുന്നതിന് join navodaya എന്ന online ക്യാമ്പയിനും തുടക്കമായി. തുടർന്ന് നടന്ന ചടങ്ങിൽ 92 മത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കോബാർ മുനിസിപ്പൽ അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത നവോദയ പ്രവർത്തകർക്ക് മുനിസിപ്പൽ അധികൃതർ നൽകിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഡിസംബർ 2 വെള്ളിയാഴ്ച്ച നവോദയക്ക് കീഴിലെ കുടുംബവേദിയടക്കം 22 ഏരിയകളിലെ 136 യൂണിറ്റുകളിൽ പുതിയ അംഗത്വം നൽകി കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങുകൾ പ്രാദേശികമായി സംഘടിപ്പിച്ചു. ഒരുമിക്കാം, കൈ കോർക്കാം, മുന്നേറാം.. ഈ പ്രവാസഭൂവിൽ നവോദയക്കൊപ്പം എന്നതാണ് ഈ വർഷത്തെ മെമ്പർഷിപ്പ്‌ സ്ലോഗൺ.

spot_img

Related Articles

Latest news