കാനറികൾ കൊറിയയെ കൊറിയർ ചെയ്തു: ക്വാർട്ടറിൽ എതിരാളി ക്രൊയേഷ്യ.

 

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ അനായാസ വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീല്‍ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്‌.

പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.

spot_img

Related Articles

Latest news