ഓസ്ട്രേലിയയില്‍ 2300 കി.മീ കാറോടിച്ച്‌ മമ്മൂട്ടി, വൈറലായി ഡ്രൈവിംഗ് വീഡിയോ

കാന്‍ബെറ : ഡ്രൈവിംഗില്‍ ഏറെ കമ്ബമുള്ളയാളാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി. ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കുന്നതിനിടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിഡ്നിയില്‍ നിന്ന് കാന്‍ബറയിലേക്കും അവിടെ നിന്ന് മെല്‍ബണിലേക്കും തുടര്‍ന്ന് ടാസ്മാനിയയിലേക്കുമായിരുന്നു മമ്മൂട്ടിയുടെ കാര്‍ യാത്ര.

മമ്മൂട്ടിയുടെ പി.ആര്‍.ഒ റോബര്‍ട്ട് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. രണ്ടു ദിവസം കൊണ്ടാണ് മമ്മൂട്ടി ടാസ്മാനിയ ചുറ്റിക്കണ്ടതെന്നും ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദര്‍ശനത്തില്‍ അദ്ദേഹം ആകെ 2,300 കിലോമീറ്റര്‍ ദൂരം ഡ്രൈവ് ചെയ്തെന്നും കുറിപ്പില്‍ പറയുന്നു.

റോബര്‍ട്ടിനെ കൂടാതെ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തും സുഹൃത്ത് രാജശേഖരനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. പുല്‍മേടുകള്‍ക്കും വന്‍ മരങ്ങളും നിറഞ്ഞ മനോഹരമായ റോഡിലൂടെയുള്ള മമ്മൂട്ടിയുടെ ശാന്തമായ കാര്‍ യാത്രയ്ക്ക് നിരവധി ആരാധകരാണ് ലൈക്കും ഷെയറുമായി എത്തിയത്.

spot_img

Related Articles

Latest news