കേരളത്തിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടകനും വർഗ്ഗീയതക്കെതിരെ ശക്തയായ നിലപാടോടുകൂടി പ്രവൃത്തിച്ച് വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമര നായകനും CPMപാർട്ടി മുൻ സംസ്ഥാന സിക്രട്ടറിയും, പ്രഗൽഭനായ മന്ത്രിയും, മികച്ച നിയമസഭാ സാമാചികനും, കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിന്നിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ പെട്ടന്നുള്ള വേർപ്പാട് പാർട്ടിക്കും, കേരളത്തിലെ ജനാധിപത്യവിശ്വാസികൾക്കും, കേരള രാഷ്ട്രിയത്തിനും തിരാ നഷ്ടമെന്ന് ഹായിൽ നവോദയ സംഘടിപ്പിച്ച അനുസ്മരണ യോഗം വിലയിരുത്തി. പ്രിയ സഖാവിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് അൽ ഹബീബ് ഓഡിറ്റോറിയത്തിൽ ഹായിൽ നവോദയ സംഘടിപ്പിച്ച യോഗം ജസീൽകുന്നക്കാവിൻ്റെ അദ്ധ്വക്ഷതയിൽ നവോദയ ര ക്ഷാധികാരി സുനിൽമാട്ടൂൽ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് മുനീർ സഖാഫി (ഐ .സി.എഫ്) ചാൻസാ അബ്ദുൽ റഹ്മാൻ (ജീവകാരുണ്യ പ്രവർത്തകൻ) അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ), നൗഫൽ പറക്കുന്ന് (ഒ.ഐ.സി.സി) എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരിപാടിയിൽ നവോദയ സിക്രട്ടറി ഹർഷാദ് കോഴിക്കോട് സ്വാഗതം പറയുകയും നവോദയ കേന്ദ്ര കമ്മറ്റി അംഗം മുസ്തഫ മുക്കം നന്ദിയും പറഞ്ഞു .
Report @ Afsal kayamkulam : Hail
03/10/22.