റിയാദ്: ഗൾഫ് രാജ്യങ്ങളിലടക്കം ‘നീറ്റ്’ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് അടക്കം ഗൾഫിലെ ആറ് രാജ്യങ്ങളിലെ നിലവിലെ ഒമ്പത് കേന്ദ്രങ്ങളിലെ സെന്ററുകളുടെ പേരുകൾ പട്ടികയിൽ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് പ്രവാസി വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലും, അതോടൊപ്പം ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികൾക്കും ആശങ്ക ഉണ്ടാക്കുന്നു.
കഴിഞ്ഞ വർഷത്തെ നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഗൾഫ് മേഖലയിൽ നിന്നും ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിൽ പരം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയിരുന്നത്.അതുകൊണ്ട് തന്നെ എത്രയും വേഗം പുതിയ പട്ടിക പുന:സ്ഥാപിക്കാനുള്ള നടപടികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറീയിച്ചു.