24 -01 -2021
കഠ്മണ്ഡു : നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിഭാഗീയത രൂക്ഷം. പ്രധാന മന്ത്രി ഒലിയെ പാർട്ടി പുറത്താക്കി .
കാലങ്ങളായി നേപ്പാൾ രാഷ്ട്രീയം കലുഷിതമായ സാഹചര്യങ്ങളിൽ കൂടെയാണ് കടന്നു വന്നിട്ടുള്ളത്.
രാഷ്ട്രീയ വിഭാഗീയത ഉടലെടുത്തതുമൂലം നേപ്പാൾ പാർലിമെന്റ് പ്രധാനമന്ത്രി പിരിച്ചു വിട്ടിരുന്നു. ഇതേത്തുടർന്നുള്ള അച്ചടക്ക നടപടി എന്ന നിലയിലാണ് പാർട്ടി തീരുമാനമെന്ന് വിഘടിത വിഭാഗം നേതാവ് നാരായങ്കജി സ്രേഷ്ട അറിയിച്ചു . പിരിച്ചു വിടാനുള്ള കാരണം ബോധ്യപ്പെടുത്താൻ പാർട്ടിക്കകത്തു ആവശ്യം ശക്തമായിരുന്നുവെങ്കിലും ഒലി പ്രതികരിച്ചിരുന്നില്ല . മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു ഒടുവിൽ നേപ്പാൾ കമ്മ്യൂണിസ്റ് പാർട്ടിയുടെ പിളർപ്പിന് വരെ കാരണമായേക്കാവുന്ന തീരുമാനമാണ് ഇന്നുണ്ടായിട്ടുള്ളത് .