ഗൂഗിള്‍ മീറ്റില്‍ കിടിലന്‍ ഫീച്ചര്‍ എത്തുന്നു

പഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ വീഡിയോ കോളിംഗ് ആപ്പായ ഗൂഗിള്‍ മീറ്റ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന്റെ ഭാഗമായി വീഡിയോ കോളിംഗിനിടയില്‍ ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷമാണ് വീഡിയോ കോളിംഗിനിടയില്‍ ഇമോജി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഫീച്ചര്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.

ഗൂഗിള്‍ മീറ്റില്‍ ഓഡിയോ ഓഫ് ആണെങ്കിലും, ഇമോജി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ഇമോജികളുടെ നിറം മാറ്റാനും കഴിയും. ആദ്യ ഘട്ടത്തില്‍ വെബിലൂടെ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും, ഐഒഎസിലുമാണ് ഈ ഫീച്ചര്‍ ലഭിക്കുക. അതേസമയം, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതിനായി കാത്തിരിപ്പ് തുടരേണ്ടിവരും. ഗൂഗിള്‍ മീറ്റ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി ഫീച്ചറുകള്‍ ഇതിനോടകം തന്നെ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news