കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായേത്താടെ ഓണ്‍ലൈനായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സര്‍വ്വെ ഒക്ടോബര്‍ 2ന് നടക്കും. ജില്ലാതല ഉദ്ഘാടനം അഴീക്കോട് പഞ്ചായത്തിലെ കല്ലടത്തോട് കോളനിയില്‍ 2ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷത വഹിക്കും. 1400 വളണ്ടിയര്‍മാര്‍ പങ്കെടുക്കും. ഗ്രന്ഥശാലസംഘം പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പട്ടികജാതി പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍ തുടങ്ങിയവരാണ് വളണ്ടിയര്‍മാര്‍. ജില്ലയില്‍ 9000 പേരെ സാക്ഷരരാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും പ്രേരക്മാര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം നല്‍കി. പ്രാദേശിക തലത്തില്‍ സര്‍വ്വെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ ഒന്നിന് നടക്കും.