റിയാദ് ടാക്കീസിന് പുതിയ നേതൃത്വം.

റിയാദ്: പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന റിയാദിലെ കലയുടെയും സംസ്കാരത്തിന്റെയും ഒരു സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന്റെ 2023 – 2024 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു.

രക്ഷാധികാരി – അലി ആലുവ, ചീഫ് കോർഡിനേറ്റർ -ഷൈജു പച്ച,
പ്രസിഡന്റ -ഷഫീക്ക് പാറയിൽ, ജനറൽ സെക്രട്ടറി -ഹരി കായംകുളം,
ട്രഷറർ – അനസ് വള്ളികുന്നം, വൈസ് പ്രസിഡൻറ് – ഷാൻ പെരുമ്പാവൂർ,
ഷമീർ കലിങ്കൽ. ജോയിന്റ് സെക്രട്ടറി – ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ. ജോയിന്റ് ട്രഷറർ – സോണി, ആർട്സ് – ജലീൽ കൊച്ചിൻ
സാജിത് നൂറനാട്, സ്പോർട്സ് – ഷാഫി നിലംബൂർ, നൗഷാദ് പള്ളത്.
പി ആർ ഓ – റിജോഷ് കടലുണ്ടി, ഐ ടി – അനിൽകുമാർ തംബുരു,
ലുബൈബ് കൊടുവള്ളി. മീഡിയ – സുനിൽബാബു എടവണ്ണ,
അൻവർ സാദത്ത് ഇടുക്കി . ചെണ്ട മേളം – സുൽഫി, പ്രദീപ്. വടം വലി – അഷ്‌റഫ്.

ഉപദേശകസമിതി അംഗങ്ങൾ – ഡൊമിനിക് സാവിയോ,
നവാസ് ഓപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ.

മലാസിലെ അൽമാസ് റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.

റിയാദ് ടാക്കീസിന്റെ പത്താമത് വാർഷിക ജനറൽബോഡി യോഗം സാമൂഹിക പ്രവർത്തകൻ ശ്രീ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുകയും, സെക്രട്ടറി ഷഫീഖ് പാറയിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, സിജോ മാവേലിക്കര വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിന് ഷഫീഖ് പാറയിൽ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു.

റിയാദിലെ സാമൂഹിക പ്രവർത്തകരായ മുജീബ് കായംകുളം, ബഷീർ കാരോളം, സനു മാവേലിക്കര, കബീർ പട്ടാമ്പി, സുലൈമാൻ വിഴിഞ്ഞം , ഹരീഷ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

റിയാദ് ടാക്കീസിന്റെ രക്ഷാധികാരി അലി ആലുവയും, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, ചീഫ് കോഡിനേറ്റർ ഷൈജു പച്ച എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു.

spot_img

Related Articles

Latest news