3 -01 -2021
ന്യൂ ഡൽഹി : ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ പാർലിമെന്റ് മന്ദിര നിർമാണം ജനുവരി 15 ന് തുടക്കമാവും .
കഴിഞ്ഞ ഡിസംബർ 10 നു പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയിരുന്നു.
നിർമാണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സുപ്രീകോടതി പരിഗണിച്ചു സുപ്രീം കോടതി നിര്മ്മാണത്തിന് അനുവാദം നൽകിയിരുന്നു. ടാറ്റ പ്രോജെക്ടിനാണ് നിർമാണ ചുമതല. സുമാർ 974 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സെൻട്രൽ വിസ്റ്റ പ്രൊജക്റ്റ് രണ്ടു വര്ഷം കൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്നു. 15 ആം തീയതി മകര സംക്രാന്തി ദിനത്തിൽ സൂര്യോദയത്തിനു ശേഷം ആരംഭിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു