ലണ്ടൻ :നൈജീരിയക്കാരി നോഗോസി ഒകോംച്ചോ ഈവെല്ല ആണ് ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത. മാത്രമല്ല ആദ്യമായി ആഫ്രിക്കൻ വൻകരയിൽ നിന്ന് ഈ സ്ഥാനത്തേക്ക് എത്തുന്നതും അവരായിരിക്കും.
സൗത് കൊറിയയുടെ ഫിനാൻസ് മിനിസ്റ്റർ ആയ യു മ്യുങ് ഹീ യുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു. അവസാനം അവർ തീരുമാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഒകോംചെക്ക് സാധ്യത എറിയതു .
നൈജീരിയയുടെ മുൻ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു. WTO അംഗങ്ങളുടെ ഇടയിൽ സ്വാധീനവും അവർക്കുണ്ടായിരുന്നു. പ്രത്യേകിച്ച് ചൈന, യൂറോപ്യൻ യൂണിയൻ, ആസ്‌ട്രേലിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ. ട്രംപ് ഭരണകൂടം മ്യുങ് ഹീ ക്കു അനുകൂലമായിരുന്നു നിലപാട്. ട്രംപ് മാറിയതോടുകൂടി ഒകോംച്ചോ യുടെ നിയമനം എളുപ്പമായി.