ലഹരി നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ സംസ്ഥാനം വിട്ടു; അന്വേഷണം ശക്തം

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ ഒമ്പതാം ക്ലാസുകാരിയെ ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിച്ച കേസിലെ അഞ്ചുപേര്‍ കേരളത്തിന് പുറത്തേക്ക് മുങ്ങയതായി പോലീസ്. താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേര്‍ക്കെതിരെയും പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. വനിതാ പോലീസ് ഉള്‍പ്പെടുന്ന സംഘമാണ് രൂപീകരിച്ചത്. ലഹരി മാഫിയയുമായി പ്രതികള്‍ക്കുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മറ്റ് അഞ്ചുപേര്‍ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് അന്വേഷണസംഘം കരുതുന്നത്. ഇവരെ ഉടന്‍ പിടികൂടാനാകുമെന്ന് കല്‍പ്പകഞ്ചേരി സിഐ റിയാസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടാണ് യുവാവ് പെണ്‍കുട്ടിയെ വശത്താക്കിയത്. ലഹരിക്ക് അടിപ്പെട്ട പെണ്‍കുട്ടിയെ ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചു. പ്രതികള്‍ തമ്മില്‍ പരസ്പരബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന നടന്നെങ്കിലും ലഹരി ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല.

പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിയശേഷം പ്രതികള്‍ വീട്ടിലെത്തി ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ കൗണ്‍സലിങ്ങും ലഹരിവിമുക്തിക്കായുള്ള ചികിത്സയും നല്‍കിവരികയാണ്. കേസില്‍ തുവ്വക്കാട് നെല്ലപറമ്പ് ചങ്ങനക്കാട്ടില്‍ മുഹമ്മദ് അഫ്ലാഹ് (22), ഒഴൂര്‍ തലക്കാട്ടൂര്‍ ചാനാട്ട് വീട്ടില്‍ മുഹമ്മദ് റായിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്.

spot_img

Related Articles

Latest news