യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട

ദുബായ് : യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യുന്നതിന് ഇനി കോവിഡ് 19 ആർടി പിസിആർ പരിശോധന വേണ്ട. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് ഈ ഇളവെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു . നിലവിൽ യുഎഇ , കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ആർടി പിസിആർ പരിശോധന നിർബന്ധമായിരുന്നു .

വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും നിർദേശിച്ചു . കൂടാതെ , വാക്സീനെടുക്കാതെ യാത്ര ചെയ്യുന്നവർ നിർബന്ധമായും യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം .

മറ്റു രാജ്യങ്ങളിൽ നിന്നെല്ലാം പിസിആർ പരിശോധന വേണ്ടെന്നു വച്ചിട്ടും യുഎഇ , കുവൈത്ത് എന്നിവിടങ്ങളിൽ അതു തുടർന്നതിനെതിരെ പ്രവാസികളിൽ നിന്നു വ്യാപക പ്രതിഷേധം ഉയർന്നു വരികയായിരുന്നു. അതേസമയം , ഇന്ത്യയിൽ നിന്ന് അംഗീകൃത വാക്സീൻ 2 ഡോസും എടുത്ത ശേഷം യുഎഇയിലേയ്ക്ക് എത്തുന്ന സന്ദർശക വീസക്കാർക്ക് പിസിആർ പരിശോധന വേണ്ടെന്നും തീരുമാനിച്ചിരുന്നു .

spot_img

Related Articles

Latest news