ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ! മെയ് 1 മുതല്‍ വരാനിരിക്കുന്നത് വൻ മാറ്റങ്ങള്‍

മെയ് ഒന്ന് മുതല്‍ രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ (LPG) വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍ വരാൻ പോകുന്നു.ആഗോള വിപണിയിലെ അസ്ഥിരതയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കണക്കിലെടുത്ത് എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍ (Indane), ഭാരത് ഗ്യാസ് (Bharat Gas), എച്ച്‌പി ഗ്യാസ് (HP Gas) എന്നിവർ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

ബുക്കിംഗ് ഇടവേളകളിലെ മാറ്റം

ഗ്യാസ് ബുക്കിംഗുകള്‍ക്കിടയിലുള്ള സമയപരിധിയിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, നഗരപ്രദേശങ്ങളില്‍ ഒരു സിലിണ്ടർ ബുക്ക് ചെയ്ത് അടുത്ത ബുക്കിംഗിനായി 25 ദിവസമെങ്കിലും കാത്തിരിക്കണം. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമീണ മേഖലകളില്‍ ഈ കാലാവധി 45 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്. വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനും കരിഞ്ചന്ത തടയാനുമാണ് ഈ നടപടി.

OTP അടിസ്ഥാനത്തിലുള്ള ഡെലിവറി

സിലിണ്ടറുകളുടെ വിതരണം കൂടുതല്‍ സുതാര്യമാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) സംവിധാനം നിർബന്ധമാക്കി. സിലിണ്ടർ വിതരണത്തിനായി എത്തുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി (OTP) വരും. ഈ കോഡ് കൈമാറിയാല്‍ മാത്രമേ സിലിണ്ടർ ലഭിക്കുകയുള്ളൂ. ഇത് തെറ്റായ ബുക്കിംഗുകള്‍ ഒഴിവാക്കാനും കൃത്യമായ വിതരണം ഉറപ്പാക്കാനും സഹായിക്കും.

ആധാർ ഇ-കെവൈസി

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കള്‍ക്കും സബ്‌സിഡി ആനുകൂല്യം കൈപ്പറ്റുന്ന മറ്റുള്ളവർക്കും ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇത് ചെയ്യേണ്ടതാണ്. സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ ഇത് അത്യാവശ്യമാണ്.

വില പരിഷ്കരണം

എല്ലാ മാസത്തെയും ഒന്നാം തീയതി ഗ്യാസ് വിലയില്‍ മാറ്റം വരാറുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും ഗ്യാസിന്റെയും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെയ് ഒന്നിന് ഗ്യാസ് സിലിണ്ടർ വിലയില്‍ വർദ്ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബുക്കിംഗ് രീതികള്‍

വാട്സാപ്പ് (WhatsApp), ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍, എസ്‌എംഎസ് (SMS) എന്നിവ വഴി എളുപ്പത്തില്‍ ബുക്കിംഗ് നടത്താം. ഉപഭോക്താക്കള്‍ തങ്ങളുടെ വിതരണക്കാരുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലേക്ക് ‘REFILL’ എന്ന് സന്ദേശമയച്ചാല്‍ ബുക്കിംഗ് നടപടികള്‍ പൂർത്തിയാക്കാം.

ഗ്യാസ് ഉപയോഗത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കി സിലിണ്ടറുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) സൗകര്യമുള്ള ഇടങ്ങളില്‍ ഉപഭോക്താക്കള്‍ അങ്ങോട്ട് മാറുന്നത് പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

spot_img

Related Articles

Latest news