റിയാദ്: സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ ആരോഗ്യ മന്ത്രാലയം വിശദീകരണം. നല്‍കിയത്.
നിലവില്‍ സൗദിയില്‍ ആയിരക്കണക്കിനു ആളുകള്‍ ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്ത് തങ്ങുന്നുണ്ട്. മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച് നിലവില്‍ സൗദി പൗരന്മാര്ക്കും ഇഖാമയുള്ള വിദേശി കള്‍ക്കും മാത്രമാണ് വാക്സിനേഷന് സൗകര്യം.
പൗരന്മാരും താമസ വിസയിലുള്ളവരും വാക് സിന് സ്വീകരിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
കോവിഡ് വാക്സിന് രണ്ടാം ഡോസ് നിശ്ചിത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. രാജ്യത്ത് എല്ലാവര്ക്കും ഒരു ഡോസ് വാക്സിന് നല്‍കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനുള്ള നടപടികളാണിപ്പോള്‍ നടന്നുവരുന്നത്.
രണ്ടാം ഡോസ് ആവശ്യപ്പെട്ട് വിളിക്കുന്ന 60 വയസ്സിന് താഴെയുള്ളവരോട് ക്ഷമ ചോദിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്പ് ഡെസ്കിലുള്ളവര്ക്കുള്ള നിര്‍ദേശം. രണ്ടാം ഡോസിന്റെ തിയ്യതി ഓരോ മൂന്നു മണിക്കൂറിനുള്ളിലും ഡിലീറ്റ് ചെയ്യുകയാണിപ്പോള്‍ ചെയ്യുന്നത്.
രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമ്പോൾ എല്ലാവരും അപ്പോയിന്റ്മെന്റ് എടുക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
60 വയസ്സിന് മുകളിലുള്ളവര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെച്ചവര്‍, അമിത വണ്ണമുള്ള രോഗികള്‍ എന്നവര്‍ക്കാണ് നിലവില്‍ മുന്‍ഗണനാടിസ്ഥാന ത്തില്‍ രണ്ടാം ഡോസ് നല്‍കുന്നത്.
രാജ്യത്ത് കോവിഡ് വാക്സിന് നല്‍കുന്നത് പുരഗമിക്കുകയാണ് ഇതുവരെ ഒരു കോടി ഇരുപത്തിയെട്ടു ലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ്റി അറുപത്തിരണ്ടു പേര് മെയ് 23 വരെ വാക്സി ന് സ്വീകരിച്ചിട്ടുണ്ട്.
മുഴുവന്‍ ആളുകള്‍ക്കും വാക്സിന് നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ വലിയ സഹകരണവും നല്ല തോതില്‍ ലഭിക്കുന്നുണ്ട്.