സ്റ്റോക്‌ഹോം: ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. അലെയ്ന്‍ ആസ്പക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിങ്കര്‍ എന്നിവര്‍ക്കാണ് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചിരിക്കുന്നത്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. സ്റ്റോക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഫോട്ടോണുകളെ കുറിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയത്. രണ്ട് കണങ്ങള്‍ ഒരു യൂണിറ്റായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പരീക്ഷണം നടത്തിയതിലൂടെ പുതിയൊരു മാറ്റമാണ് ഈ മേഖലയില്‍ ഉണ്ടായത്. ക്വാണ്ടം മെക്കാനിക്‌സില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതി തന്നെ ഇവരുടെ കണ്ടെത്തലിലൂടെ ഉണ്ടായി.
കൂടുതല്‍ പേരിലേക്ക് ക്വാണ്ടം മെക്കാനിക്‌സ് ഈ മൂന്ന് പേരുടെയും സംഭാവനകളിലൂടെയാണ് എത്തിയതെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. ഇന്ന് ക്വാണ്ടം കമ്പ്യൂട്ടറുകള്‍, ക്വാണ്ടം നെറ്റ് വര്‍ക്കുകള്‍, തുടങ്ങിയ ഇന്ന് ലഭ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം രണ്ടോ അതിലധികമോ കണങ്ങള്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ കണ്ടെത്തലിലെ പ്രധാന കാരണം.
എന്‍ടേംഗിള്‍ഡ് സ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നതെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ ദിവസം വൈദ്യ ശാസ്ത്രത്തിനുള്ള നൊബേലും പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍ഡെ പാബോയ്ക്കായിരുന്നു പുരസ്‌കാരം.