ഇലയും തണ്ടുമെല്ലാം ഭക്ഷ്യയോഗ്യം. രുചികരവും പോഷക സമ്ബന്നവും. സാമ്ബാര്‍ ചീര ഇലക്കറി ചെടികളില്‍ മുന്‍നിരയിലുണ്ട്.
ബ്രസീലാണ് സ്വദേശം. വാട്ടര്‍ ലീഫ് എന്നത് ഇംഗ്ലീഷ് പേര്. തലിനം ട്രയാന്‍ഗുലേര്‍ (Talinum triangulare) എന്ന് ശാസ്ത്രനാമം. ഭാഗിക തണലില്‍ പോലും നല്ലവണ്ണം വളരും. സാമ്ബാറില്‍ വെണ്ടക്കയ്ക്ക് പകരമായി ഇതുപയോഗിച്ചാല്‍ വെണ്ടയ്ക്കയുടെ അതേ രുചിയും കൊഴുപ്പും കിട്ടും. അതിനാലാണ് ഇതിന് സാമ്ബാര്‍ ചീരയെന്ന പേര് വന്നത്. പരിപ്പിനോടൊപ്പം ചേര്‍ത്ത് കറിയാക്കുന്നതിനാലാവാം പരിപ്പ് ചീരയെന്ന വിളിപ്പേരുമുണ്ട്. സിലോണ്‍ ചീരയെന്നും കൊളുമ്ബി ചീരയെന്നും പേരുകളനവധി.
ഇന്ത്യക്ക് പുറമെ മലേഷ്യ, ഇന്തോനേഷ്യ, വെസ്റ്റിന്‍ഡീസ്, അമേരിക്ക, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു.
വിത്തോ, ചെടിയുടെ ഇളം തണ്ടോ ഉപയോഗിച്ച് ഇത് കൃഷി ചെയ്യാം. വിത്ത് പാകി പത്തു സെന്റി മീറ്ററോളം വളര്‍ന്നാല്‍ പറിച്ചുനടാം. പ്രത്യേക വളങ്ങളൊന്നും നല്‍കാതെ തന്നെ തഴച്ച് വളരും.
ചാണകം, കമ്ബോസ്റ്റ് തുടങ്ങി പാകം വന്ന ഏതുതരം ജൈവ വളങ്ങളും നല്‍കാം. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നല്‍കുന്നതു വളര്‍ച്ച ത്വരിതപ്പെടുത്തും.
നട്ട് ഒന്നര മാസമാകുമ്ബോള്‍ വിളവെടുപ്പ് തുടങ്ങാം. 15-20 സെന്റിമീറ്റര്‍ നീളത്തില്‍ ഇളം തണ്ടുകള്‍ ഇലയടക്കം നുള്ളിയെടുത്ത് കറിക്കുപയോഗിക്കാം. ഇളം ശിഖരങ്ങള്‍ ഇടയ്ക്കിടെ നുള്ളിയെടുക്കുന്നത് ധാരാളം ശിഖരം ഉണ്ടാകാന്‍ സഹായിക്കും.
മറ്റു ഇലക്കറികള്‍ പോലെ തോരന്‍ അഥവാ വറവായും ഉപയോഗിക്കാം. ഇലകളില്‍ നാരിന്റെ അംശം നല്ല രീതിയിലുണ്ട്. ഇത് ദഹനശക്തിക്കുതകും.
ഇലകളുടെ കോശങ്ങളില്‍ ഇരുമ്ബ്, കാത്സ്യം ,പ്രോട്ടീന്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ എന്നീ പോഷകങ്ങളുമുണ്ട്. രോഗപ്രതിരോധ ശേഷിക്കിത് ഉത്തമം. പച്ചപ്പോടെ വളരുന്ന ചെടിക്ക് പിങ്ക് നിറത്തില്‍ ചെറിയ പൂക്കളുണ്ടാകും.