തിരുവനന്തപുരം: കാപ്പാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലർ ആർ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി.നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നല്‍കിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. തുടർന്നാണ് ഇത്തരത്തിലൊരു അസാധാരണ നടപടിയിലേക്ക് കോടതി കടന്നത്. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരില്‍ കുറച്ചുപേരെയും സത്യപ്രതിജ്ഞാ സമയത്ത് ജയിലിനുള്ളില്‍ പ്രവേശിപ്പിക്കാൻ കോടതി അനുമതി നല്‍കി.

