കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുകു ബായി) നിര്യാതനായി.
മാപ്പിളപ്പാട്ട് സംഗീതരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അബൂബക്കർ നിരവധി ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. തബലിസ്റ്റ് എന്ന നിലയിലും അദ്ദേഹം സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായിരുന്നു.
മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന.
മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന.

