ഒ.ഐ.സി.സി–നോർക്ക കെയർ പ്ലസ് ഹെൽപ്പ് ഡെസ്ക് വെള്ളിയാഴ്ച റിയാദിൽ

റിയാദ്: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് (NORKA CARE+) ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മുതൽ 6 വരെ ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസായ സബർമതിയിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. പദ്ധതിയിൽ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ ആവശ്യമായ സഹായം ഹെൽപ്പ് ഡെസ്കിൽ ലഭ്യമാകും.

രജിസ്ട്രേഷനായി എത്തുന്നവർ സാധുവായ നോർക്ക ഐഡി കാർഡ്/നമ്പർ, മൊബൈൽ നമ്പർ, പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കുടുംബാംഗങ്ങളുടെ പേര്, ജനന തീയതി എന്നിവ കരുതണം. ഇൻഷുറൻസ് തുക അംഗത്വമെടുക്കുന്നയാളുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മുഖേന യു.പി.ഐ, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് അടയ്ക്കേണ്ടത്.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾ ഹെൽപ്പ് ഡെസ്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് കോഓർഡിനേറ്റർമാരായ അൻസാർ നെയ്തല്ലൂർ: 0573103145, ജംഷീർ ചെറുകാട്: 0508031564, ഷറഫു ചിറ്റാൻ: 0507816440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

spot_img

Related Articles

Latest news