ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു

മുംബൈ: ലീല ഗ്രൂപ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാനായിരുന്ന സിപി കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

1949ലായിരുന്നു ഇരുവരുടെയും വിവാഹം. കൃഷ്ണന്‍നായര്‍ക്ക്‌ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ പ്രചോദനമായത് ലീലയാണ്. അതുകൊണ്ടുതന്നെയാണ് ഹോട്ടല്‍ സംഭരംഭത്തിന് അവരുടെ പേരിടാന്‍ കാരണം.

എന്‍ എം സി സി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ്.

spot_img

Related Articles

Latest news