റിയാദ്:- കോഴിക്കോട് ജില്ല ഡി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ട അഡ്വ: കെ പ്രവീൺ കുമാറിന് ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി അഭിനന്ദങ്ങൾ അറിയിച്ചു. മലാസിലെ മസാല സോൺ ഹോട്ടലിൽ വെച്ച് ചേർന്ന ജില്ല ഭാരവാഹി യോഗത്തിൽ അദ്ധേഹത്തെ ടെലിഫോണിൽ നേരിട്ട് ബന്ധപ്പെട്ട് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു.
പാർട്ടി ഏൽപ്പിച്ച ഈ ദൗത്യം ഞാൻ വളരെ സത്യസന്ധതയോടും കൃത്യതയോടും നിർവ്വഹിക്കുന്നതാണന്നും അതിന് പ്രവാസ ലോകത്ത് നിന്ന് നിങ്ങളുടെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ കൂടി എനിക്ക് ഉണ്ടാകണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.
ചടങ്ങിൽ ആകറ്റിംഗ് പ്രസിഡൻ്റ് അബ്ദുൽ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. മോഹൻദാസ് വടകര, സൻജ്ജീർ കോളിയോട്ട്, ഉമർ ഷരീഫ് എന്നിവർ സംസാരിച്ചു. സഫാദ് അത്തോളി സ്വാഗതവും നാസർ മാവൂർ നന്ദിയും പറഞ്ഞു.

                                    