റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മിറ്റി നിയോഗിച്ച വരണാധികാരി അബ്ദുള്ള വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട് കുന്ന്, ഗ്ലോബൽ കമ്മിറ്റി മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കൊളത്തറ എന്നിവരുടെ നിരീക്ഷണത്തിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേനെ തിരഞ്ഞെടുക്കുകയായിരുന്നു. മോഹൻദാസ് വടകര, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി എന്നിവർ നേതൃത്വം നൽകി.പുതിയ ഭാരവാഹികളായി ഹർഷാദ് എംടി (പ്രസിഡന്റ്)ഉമർ ഷരീഫ് (ജന:സെക്രട്ടറി, സംഘടനാ ചുമതല) അനീഷ് അബ്ദുളള, ജബ്ബാർ കക്കാട് (ജന:സെക്രട്ടറിമാർ) റഫീഖ് എരഞ്ഞിമാവ് (ട്രഷറർ)സൻജ്ജീർ കോളിയോട്ട്, ഷമീം എൻ.കെ, മജു സിവിൽ സ്റ്റേഷൻ, നയിം കുറ്റ്യാടി.(വൈ: പ്രസിഡന്റുമാർ)ശിഹാബ് കൈതപ്പൊയിൽ, ജോൺ കക്കയം, സവാദ്, റിഫായി, ജംഷാദ് സി.വി ആർ.( സെക്രട്ടറിമാർ )യൂസഫ് പി.പി.(ജോ: ട്രഷറർ)സഫാദ് അത്തോളി (ജീവകാരുണ്യം)ഹാറൂൺ (സപ്പോർട്ടിംഗ് വെൽഫയർ )നാസർ മാവൂർ (സ്പോർട്ട്സ് കൺവീനർ)അൽത്താഫ് കാലിക്കറ്റ് (സാംസ്ക്കാരിക കൺവീനർ)സാദിഖ് സി.കെ (മീഡിയ കൺവീനർ)മാസിൻ ചെറുവാടി (ഐ.ടി വിംഗ്)സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ അംഗങ്ങളായി റഷീദ് കൊളത്തറ, നവാസ് വെള്ളിമാട് കുന്ന്,ഷഫീഖ് കിനാലൂർ, അബ്ദുൽ കരീം കൊടുവള്ളി, മോഹൻദാസ് വടകര, അശ്റഫ് മേച്ചേരി, സഫാദ് അത്തോളി, റഫീഖ് എരഞ്ഞിമാവ്, നാസർ മാവൂർ, ഷമീം എൻ.കെ,ശിഹാബ് കൈതപ്പൊയിൽ, റിഫായി എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായി
മുഹമ്മദ് ഇഖ്ബാൽ,അജ്മൽ പുതിയങ്ങാടി, അബ്ദുൽ ഗഫൂർ മാവൂർ,
അബ്ദുൽ അസീസ് ടി.പി, എം.പി അബൂബക്കർ കോയ,സിദ്ധീഖ് പന്നിയങ്കര, ജിഫിർ എം.പി, അബൂബക്കർ കെ.എം,നിഷാദ് ഗോതമ്പറോഡ്, മുജീബ് റഹിമാൻ തിരുവമ്പാടി, അസ്ക്കർ മുല്ലവീട്ടിൽ,ജോതിഷ് വി.പി,ഫൈസൽ കക്കാട്, അബ്ദുൽ സത്താർ കാവിൽ, അബ്ദുൽ കരീം വി .കെ, മുഹമ്മദ് ജംഷീർ,ഇസ്മായിൽ കുന്ദമംഗലം, മുഹമ്മദ് അനഫ് ബേപ്പൂർ, അനീസ് കൊടുവള്ളി, ഷിബി ചാക്കോ, അസ്ലം ടി.പി,അബ്ദുൽ നാസർ വി.പി, ഹാരിസ് ഒ.പി, മുസ്തഫ, ഹരീഫ്, അബ്ദുറഹിമാൻ എന്നിവരെയും തിരഞ്ഞെടുത്തു.
നിയുക്ത പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹഭവന’ പദ്ധതിയുടെ ഫണ്ട് ശേഖരണാർത്ഥം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കളർ ഫെസ്റ്റ് മത്സരം ജനുവരി 2024 അവസാനവാരത്തിൽ നടത്തുവാൻ തീരുമാനിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു.