ഓരോ ഭാരതീയനെയും രാജ്യത്തെ കുറിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ലെറ്റ് അസ് ടോക്ക് ഓൺ ഗാന്ധി’ ടേബിൾ ടേക്കിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തന്റെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഒരു രാഷ്ട്രത്തിനു മാത്രമല്ല ലോകത്തിനു തന്നെ അദ്ദേഹത്തിന്റെ ജീവിതം മാതൃകയായി. വെറുപ്പിന്റെയും മത ദ്രുവീകരണത്തിന്റെയും ഈ കാലഘട്ടത്തിൽ ഗാന്ധിയുടെ ദർശനങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഗാന്ധിയുടെ ദർശനങ്ങൾ മുൻ നിർത്തിമാത്രമേ വർത്തമാന കാലത്ത് നമ്മുടെ രാജ്യത്തിന് മുന്നോട്ട് പോകാൻ സാധിക്കൂവെന്നു പരിപാടിയിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. സെൻട്രൽ ഓ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് അദ്യക്ഷത വഹിച്ച പരിപാടി, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി ഉത്‌ഘാടനം ചെയ്തു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മോഡറേറ്റർ ആയിരുന്നു. സിദ്ധിക്ക് ( കെ.എം.സി.സി.) ഇബ്രാഹിം സുബ്ഹാൻ, നവാസ് വെള്ളിമാട്കുന്ന്,അസ്‌കർ കണ്ണൂർ, സജീർ പൂന്തുറ, ബാലു കുട്ടൻ, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ഹർഷദ് എം.ടി. അജയൻ ചെങ്ങന്നൂർ, വിൻസെന്റ് തിരുവനന്തപുരം, അബ്ദുൽ കരീം കൊടുവള്ളി, ഷാജി മഠത്തിൽ, സലിം ആർത്തിയിൽ, മൊയ്‌ദീൻ മണ്ണാർക്കാട്, അബ്ദുൽ റഹീം തൃശ്ശൂർ, തൽഹത്ത്, ജമാൽ കൊടുങ്ങലൂർ, അൻസാർ നൈതലൂർ, അബ്ദള്ള കോറളായി, വിനീഷ് ഒതായി, നാസർ വലപ്പാട്, നസീർ ആലുവ, ബഷീർ വണ്ടൂർ, ജോൺ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു, യഹ്‌യ കൊടുങ്ങലൂർ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു